മുട്ട കൊണ്ടുള്ള ഈ ഹെയര്‍ പാക്ക് ഉപയോഗിച്ചു നോക്കൂ; തിളങ്ങുന്ന നല്ല മൃദുലമായ മുടി നിങ്ങള്‍ക്ക് ലഭിക്കും

പോഷക ഗുണങ്ങളുടെ കലവറയാണ് മുട്ട. ഇതിലെ പ്രോട്ടീനുകള്‍ നമ്മുടെ ചര്‍മ്മത്തിന് മാത്രമല്ല മുടിയിഴകള്‍ക്കും ഒട്ടനേകം ഗുണങ്ങള്‍ നല്‍കുന്നു. മുട്ടയുടെ വെള്ള ഉപയോഗിക്കുന്നത് തലയോട്ടി വൃത്തിയാക്കുകയും മുടി ശക്തിപ്പെടുത്തുകയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും താരനെ പ്രതിരോധിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. മുടിയുടെ ആരോഗ്യത്തിനായി മുട്ട കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍ പരിചയപ്പെടാം.

മുട്ടയുടെ മഞ്ഞക്കരുവില്‍ പ്രോട്ടീന്‍ ഫാറ്റി ആസിഡുകളും എ, ഡി, ഇ തുടങ്ങിയ വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങള്‍ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു.

ഒരു പാത്രത്തില്‍ രണ്ട് മുട്ടയുടെ മഞ്ഞക്കരു, 2 ടേബിള്‍സ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് നന്നായി പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം തലയോട്ടിയിലുടനീളം പുരട്ടുക. 15-20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക. തിളങ്ങുന്ന നല്ല മൃദുലമായ മുടി നിങ്ങള്‍ക്ക് ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News