സഹപാഠികളായിരുന്ന യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്‍

സഹപാഠികളായിരുന്ന യുവാവിനെയും യുവതിയേയും സ്വന്തം വീടുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. കുറുമ്പകര സ്വദേശി ജെബിന്‍.വി.ജോണ്‍, പുതുവല്‍ സ്വദേശിനി സോന മെറിന്‍ മാത്യു എന്നിവരാണ് മരിച്ചത്.

പത്തനാപുരം മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുദത്തിന് ഒരുമിച്ച് പഠിച്ചതാണ് ഇരുവരും. ജെബിന്‍ ബാംഗ്ലൂരിലും സോനാ അടൂരില്‍ ഉപരിപഠനത്തിന് ചേര്‍ന്നിരുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്തു. അതേസമയം ഇരുവരുടേയും മരണകാരണം എന്താണെന്ന് വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here