സ്വാദിഷ്ടമായ ചീസ് ബ്രെഡ് ഓംലെറ്റ് ഇനി വീട്ടില്‍ തന്നെ ഉണ്ടാക്കാം

ചീസ് എല്ലാവര്‍ക്കും ഇഷ്ടമാണ് അപ്പോള്‍ ചീസ് വെച്ചൊരു ബ്രെഡ് ഓംലെറ്റ് ഉണ്ടാക്കിയാലോ? നോക്കാം ചീസ് ഓംലൈറ്റ് ഉണ്ടാക്കുന്നതെങ്ങിനെയെന്ന്

വേണ്ട ചേരുവകള്‍

മുട്ട 3 എണ്ണം
ചീസ് 4 പീസ്
ബ്രഡ് 4 കഷ്ണം
ടൊമാറ്റോ കെച്ചപ്പ് ആവശ്യത്തിന്
സവാള 1 എണ്ണം (ചെറുതായി അരിഞ്ഞത്)
കാപ്‌സിക്കം 1 എണ്ണം
തക്കാളി 1 എണ്ണം
കുരുമുളകുപൊടി ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന സവാള, തക്കാളി, കാപ്‌സിക്കം എന്നിവ ചേര്‍ക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകും കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഓരോ ബ്രഡിന്റെയും നടുഭാഗം ചതുരത്തില്‍ മുറിച്ച് മാറ്റി വയ്ക്കുക. ഒരു പാന്‍ ചൂടാക്കി ബട്ടര്‍ ഇട്ട് കൊടുക്കുക.

നന്നായി ചൂടാകുമ്‌ബോള്‍ മുറിച്ചു വച്ചിരിക്കുന്ന ബ്രഡ് ഓരോന്നായി പാനില്‍ വച്ച് കൊടുക്കുക. ബ്രഡിന്റെ നടുവില്‍ ചതുരത്തില്‍ മുറിച്ച് മാറ്റിയ ഭാഗത്തേക്ക് ഓംലറ്റ് മിക്‌സ് ഒഴിച്ചു കൊടുക്കാം. കുറച്ച് നേരം അടച്ചു വച്ച് വേവിക്കുക. ശേഷം ചീസ് ഓരോ പീസ് വച്ച് കൊടുക്കുക. അതിന്റെ മുകളിലേക്ക് ആവശ്യത്തിന് കുരുമുളകുപൊടി ചേര്‍ത്തു കൊടുക്കുക. ചീസ് ബ്രഡ് ഓംലെറ്റ് തയ്യാറായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News