650 രൂപ വച്ചാല്‍ 6,65600 രൂപ കിട്ടുന്ന ആ അത്ഭുത ധനകാര്യ വിദ്യ എല്ലാവര്‍ക്കും ഒന്ന് പറഞ്ഞ് കൊടുക്കണം; സതീശനെതിരായ മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ തെളിവുമായി അന്‍വര്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ തെളിവുമായി പിവി അന്‍വര്‍ എംഎല്‍എ. 650 രൂപ വച്ചാല്‍ 6,65600 രൂപ കിട്ടുന്ന ആ അത്ഭുത ധനകാര്യ വിദ്യ എല്ലാവര്‍ക്കും ഒന്ന് പറഞ്ഞ് കൊടുക്കണമെന്നും ഇത് കൈയ്യില്‍ ഉള്ളപ്പോള്‍ ആണോ ന്യായ് പദ്ധതിയും കൊണ്ടിറങ്ങിയതെന്നും അന്‍വര്‍ ചോദിച്ചു.

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടയാണ്് സതീശനെതിരായ മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ തെളിവുമായി പിവി അന്‍വര്‍ രംഗത്തെത്തിയത്. മണി ചെയിന്‍ തട്ടിപ്പ്, വിഡി സതീശന്‍ ജസ്റ്റ് ഫോര്‍ യു എന്ന ഹാഷ് ടാഗുകള്‍ സഹിതമാണ് അന്‍വര്‍ എംഎല്‍എ ഇക്കാര്യം പറഞ്ഞത്.

വാര്‍ത്താസമ്മേളനത്തിലാണ് പി.വി.അന്‍വര്‍ പറവൂര്‍ കേന്ദ്രീകരിച്ചു നടന്ന മണി ചെയിന്‍ തട്ടിപ്പില്‍ വി.ഡി സതീശന് പങ്കുണ്ടെന്ന് ആരോപിച്ചത്.
അന്‍വര്‍ എംഎല്‍എ പറഞ്ഞത് ഇങ്ങനെ: 650 രൂപ വച്ചാല്‍ 6,65600 രൂപ കിട്ടുന്ന ആ അത്ഭുത ധനകാര്യ വിദ്യ എല്ലാവര്‍ക്കും ഒന്ന് പറഞ്ഞ് കൊടുക്കണം. ഇത് കൈയ്യില്‍ ഉള്ളപ്പോള്‍ ആണോ ന്യായ് പദ്ധതിയും കൊണ്ടിറങ്ങിയത്. ഇന്‍കം പ്രൂഫായി ഇത് വിതരണം ചെയ്തവര്‍ ഇന്നും സഭയിലുണ്ട്. ജനങ്ങള്‍ കടുത്ത ദുരിതത്തിലും ബുദ്ധിമുട്ടിലുമാണ്. അതൊക്കെ കഴിഞ്ഞ് കാണാം.’നെട്ടൂരില്‍ നിന്ന് ഒരു പഴയ ലാംബി സ്‌കൂട്ടറില്‍ കഥാനായകന്‍ മണി ചെയിന്‍ പരിപാടിക്ക് വടക്കന്‍ പറവൂരിലേക്ക് വന്നിറങ്ങുമ്പോള്‍ ഈ പി.വി.അന്‍വറൊക്കെ ഏറനാട്ടില്‍ സജീവമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുണ്ട്. പെട്ടിപിടിച്ചും പുട്ടിയടിച്ചുമല്ല.ഫൈറ്റ് ചെയ്ത് തന്നെ നിന്നിട്ടുണ്ട്. പിന്നെ മറുപടി പറയാനുള്ള കുരുപ്പുകളൊന്നും ഇന്ന് നിലമ്പൂരില്‍ ഇല്ല.ഇങ്ങനെ ടെന്‍സ്ഡ് ആകരുത്.പ്രത്യേകിച്ച് മാധ്യമങ്ങളെ കാണുമ്പോള്‍ അങ്ങെന്തിനാണീ ബേജാറാകുന്നത് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ് കരയുന്നത് പി.വി.അന്‍വറിന്റെ ചോദ്യത്തിനും മറുപടി കൃത്യമായി പറയേണ്ടി വരും.. അത് പറയിക്കുകയും ചെയ്യും. വി.ഡി.സതീശനും ഒന്നുമായിട്ടില്ല.”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News