ഇടുക്കി ഡാമില്‍ നിന്നുള്ള വെള്ളം അര്‍ധരാത്രിയോടെ ആലുവയിലെത്തി; പെരിയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിലും താഴെ

ഇടുക്കി ഡാമില്‍ നിന്നുള്ള വെള്ളം അര്‍ധരാത്രിയോടെ ആലുവയിലെത്തി. ഇതോടെ പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയര്‍ന്നു.

മുന്നറിയിപ്പ് ലെവലിലും ഏറെ താഴെയാണ് നിലവില്‍ പെരിയാറിലെ ജലനിരപ്പ്. എങ്കിലും മുന്‍കരുതല്‍ നടപടികള്‍ ഇന്നലെത്തന്നെ ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയിരുന്നു.

അതേസമയം കേരളത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News