പുതിയ പാര്‍ട്ടി രൂപീകരണ പ്രഖ്യാപനവുമായി അമരീന്ദര്‍ സിംഗ്; കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചാല്‍ ബിജെപിയുമായി സഖ്യം ഉണ്ടാക്കും

പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. സഹകരിക്കാന്‍ താല്പര്യമുള്ള പാര്‍ട്ടികളുമായി പുതിയ പാര്‍ട്ടി സഖ്യം ഉണ്ടാക്കും എന്നും അമരീന്ദര്‍ സിംഗിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചാല്‍ ബിജെപിയുമായി സഖ്യം ഉണ്ടാക്കും എന്നും ആണ് അമരീന്ദറിന്റെ നിലപാട്. പാര്‍ട്ടി വിട്ട ക്യാപ്റ്റനെ തിരിച്ച് കൊണ്ട് വരാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുമ്പോഴാണ് പാര്‍ട്ടിയിലേക്ക് ഇനി തിരിച്ച് വരവില്ല എന്ന് അമരീന്ദര്‍ സിംഗ് പ്രഖ്യാപിക്കുന്നത്.

നവജോത് സിംഗ് സിദ്ധുവിനു ഹൈക്കമാന്‍ഡ് പരമാധികാരം നല്‍കിയതിനെ തുടര്‍ന്നാണ് അമരീന്ദര്‍ കോണ്‍ഗ്രസ് വിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News