‘രാഹുല്‍ ഗാന്ധി മയക്കു മരുന്നിന് അടിമ’; വിവാദ പരാമര്‍ശവുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍

രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമെന്ന കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിന്റെ വാക്കുകള്‍ വിവാദത്തില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വീറ്റ് ഏറെ വിവാദമായതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെതിരെ ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന. ട്വീറ്റ് പിന്‍വലിച്ചെങ്കിലും പുതിയ വിവാദത്തിനാണ് ബിജെപി തുടക്കമിട്ടിരിക്കുന്നത്.

ആരാണ് രാഹുല്‍ ഗാന്ധിയെന്നും ഞാനത് പറയുന്നില്ലെന്നും പറഞ്ഞ കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ രാഹുല്‍ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് ആരോപിച്ചു. ഇത് ചില മാധ്യമങ്ങളില്‍ വന്നതുമാണെന്നും ഒരുപാര്‍ട്ടിയ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ലെന്നുമാണ് നളിന്‍ കുമാറിന്റെ വാദങ്ങള്‍.

അതേസമയം രാഹുലിനെതിരേ നളിന്‍ കുമാര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ബിജെപി നേതൃത്വം മാപ്പുപറയണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി മോദി നിരക്ഷരനാണെന്ന് സൂചിപ്പിക്കാന്‍ ‘അങ്കുതാ ഛാപ്’ എന്ന പ്രയോഗം ഉപയോഗിച്ച കോണ്‍ഗ്രസിന്റെ ട്വീറ്റിനെതിരെ നേരത്തെ കര്‍ണാടക ബിജെപി വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

അതേസമയം പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മോദിക്കെതിരേ മോശം പരാമര്‍ശം വന്നതില്‍ ശിവകുമാര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീം ട്വീറ്റ് പിന്‍വലിച്ചതായും ശിവകുമാര്‍ അറിയിച്ചെങ്കിലും പുതിയ വിവാദത്തിനാണ് ബിജെപി തുടക്കമിട്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News