‘അവര്‍ എന്നെ 007 എന്ന് വിളിക്കുന്നു’; ‘സീറോ ഡെവലപ്പ്‌മെന്റ്, സീറോ എക്കണോമിക്ക് ഗ്രോത്ത്, സാമ്പത്തിക അസ്ഥിരതയുടെ ഏഴ് വര്‍ഷങ്ങള്‍’; മോദിയെ പരിഹസിച്ച് ഡെറിക് ഒബ്രയിന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന തൃണമൂല്‍ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രയിൻ. ബ്രിട്ടീഷ് ഐക്കോണിക് ജെയിംസ് ബോണ്ടിന്റെ നമ്പറായ ‘007’ല്‍ ‘പ്രത്യക്ഷപ്പെട്ട’ നരേന്ദ്ര മോദിയുടെ ട്രോള്‍ മീം ഫേസ്ബുക്ക് പേജിൽ ഷെയര്‍ ചെയ്തുകൊണ്ടാണ് ഡെറിക് ഒബ്രയിന്‍ രംഗത്തെത്തിയത്. ഡെറിക് ഒബ്രയിന്‍ പോസ്റ്റ് ചെയ്ത മീമില്‍ ജെയിംസ് ബോണ്ട് ലുക്കില്‍ ഒരു സ്യൂട്ട് ധരിച്ച മോദിയെയാണ് എഡിറ്റ് ചെയ്ത് ചേർത്തിട്ടുള്ളത്.
‘അവര്‍ എന്നെ 007’ എന്ന് വിളിക്കുന്നു എന്നാണ് പോസ്റ്ററിനുള്ള അടിക്കുറിപ്പായി ഡെറിക് നല്‍കിയിട്ടുള്ളത്.

‘സീറോ ഡെവലപ്പ്‌മെന്റ്, സീറോ എക്കണോമിക്ക് ഗ്രോത്ത്, സാമ്പത്തിക അസ്ഥിരതയുടെ ഏഴ് വര്‍ഷങ്ങള്‍’എന്നാണ് മീമില്‍ 007-നെ നിര്‍വചിക്കുന്നത്. പ്രധാനമന്ത്രിയുടെ റോളില്‍ മോദി ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു പരിഹാസം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News