കശ്മീരിൽ കേന്ദ്ര അന്വേഷണ സംഘത്തിന്റെ മിന്നൽ പരിശോധന

കശ്മീരിൽ കേന്ദ്ര അന്വേഷണ സംഘത്തിന്റെ മിന്നൽ പരിശോധന. 11-ഓളം പ്രദേശങ്ങളിലാണ് എൻഐഎ പരിശോധന നടത്തുന്നത്. ജമ്മുകശ്മീരിൽ സാധാരണക്കാർ കൊല്ലപ്പെടുന്നുവെന്ന വിമർശനം ഉയർന്നു വന്നതിന് പിന്നാലെയാണ് പരിശോധന ശക്തമാക്കി എൻഐഎ രംഗത്തെത്തിയത്. ശ്രീനഗർ, ബാരമുള്ള, കുൽഗം, പുൽവാമ ഉൾപ്പടെയുള്ള സ്ഥലങ്ങളിലാണ് പരിശോധന.

ഭീകരവാദികൾക്ക് വേണ്ടിയും ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നവർക്ക് വേണ്ടിയുമാണ് തിരച്ചിൽ നടത്തുന്നത്. നിലവിൽ 12ഓളം പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും 16ഓളം സ്ഥാനങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തിയിരുന്നു. അതേസമയം ഷോപ്പിയാനിൽ 2 ഭീകരരെ സേന വധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News