എയര്‍ ഇന്ത്യ വില്‍പ്പനയെ ന്യായീകരിച്ച് നരേന്ദ്ര മോദി; രാജ്യത്തെ വ്യോമയാന മേഖല പ്രൊഫഷണലായി നടത്താനാകുമെന്ന് വാദം

എയര്‍ ഇന്ത്യ വില്‍പ്പനയെ ന്യായീകരിച്ച് പ്രാധാനമന്ത്രി നരേന്ദ്ര മോദി. എയര്‍ ഇന്ത്യ വില്‍പ്പന വ്യോമയാന മേഖലക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും രാജ്യത്തെ വ്യോമയാന മേഖല പ്രൊഫഷണലായി നടത്താനാകുമെന്നുമാണ് പ്രധാനമന്ത്രിയുടെ വാദം. ഇതിന് പുറമെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സുരക്ഷയ്ക്കും മുന്‍ഗണന ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ കുശി നഗര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയുമ്പോഴാണ് പ്രധാനമന്ത്രി സ്വാകാര്യവത്ക്കരണത്തെ ന്യായീകരിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ സ്വാകാര്യ വത്ക്കരണ നയങ്ങളെയും എയര്‍ ഇന്ത്യ വില്‍പ്പനക്കെതിരെയും വിമര്‍ശനം ശക്തമാകുന്നതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ന്യായീകരണം.

590 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം 260 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചത്. ആഭ്യന്തര- അന്തര്‍ദേശീയ ബുദ്ധമത തീര്‍ത്ഥാടകര്‍ക്ക് ശ്രീബുദ്ധന്റെ മഹാപരിനിര്‍വ്വാണ സ്ഥലം സന്ദര്‍ശിക്കാന്‍ സഹായകരമാകുന്ന വിമാനത്താവളം ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിര്‍മ്മിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News