സിംഖുവിൽ നടന്ന കൊലപാതകം ബിജെപി ആസൂത്രണം ചെയ്തത്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് ഉപമുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദർ സിംഗ് രൺധാവ രംഗത്തെത്തി. സിംഖുവിൽ നടന്ന കൊലപാതകം ബിജെപി ആസൂത്രണം ചെയ്തതാണെന്ന് രൺധാവ ആരോപിച്ചു. കർഷക സമരം അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണ് സിംഖുവിൽ ഉണ്ടായതെന്നും രൺധാവ പറഞ്ഞു.

കർഷക സമരം അട്ടിമറിക്കാൻ നിഹാംഗ് വിഭാഗത്തിന്റെ നേതാവ് ബാബാ അമൻ സിങ്ങിന്റെ സഹായം കേന്ദ്ര സർക്കാർ തേടിയെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സിംഘു അതിർത്തിയിൽ ദളിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത നിഹാംഗ് സംഘടനയ്ക്ക് കേന്ദ്ര സർക്കാരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന സൂചനകൾ പുറത്ത് വന്നതിന്
പിന്നാലെയാണ് രൂക്ഷ വിമർശനവുമായി രൺധാവ രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here