ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം തുടരുന്നു; കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 50 ആയി

ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് കുടുങ്ങി കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. സംസ്ഥാനത്ത് കനത്ത മഴയിലും പ്രളയത്തിലുമായി മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. രക്ഷാപ്രവർത്തനത്തിനായി 3 ഹെലകോപ്റ്ററുകൾ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കരസേനയും വ്യോമ സേനയും രക്ഷാപ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്ന് സംസ്​ഥാനത്തെ താഴ്​ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.

പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാൾ തീർത്തും ഒറ്റപ്പെട്ടു. ഇവിടേക്കുള്ള മൂന്ന്​ പാതകളിലും മണ്ണിടിഞ്ഞ്​ ഗതാഗതം മുടങ്ങി​യതോടെയാണ് നൈനിറ്റാൾ ഒറ്റപ്പെട്ടത്. മേഘവിസ്ഫോടനത്തെ തുടര്‍ന്ന് വലിയ നാശനഷ്ടമുണ്ടായ നൈനിറ്റാളില്‍ 20 പേരോളമാണ് കഴിഞ്ഞ ദിവസം മാത്രം മരിച്ചത്. അതേസമയം, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും, തെക്കന്‍ ബംഗാളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം 4 പേരാണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News