മോൻസൻ മാവുങ്കലിൻ്റെ റിമാൻഡ് കാലാവധി അടുത്ത മാസം മൂന്ന് വരെ നീട്ടി

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിൻ്റെ റിമാൻഡ് കാലാവധി അടുത്ത മാസം മൂന്ന് വരെ നീട്ടി. എറണാകുളം എ സി ജെ എം കോടതിയുടേതാണ് നടപടി. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് മോൻസനെ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മോൻസനെതിരെ 5 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തുകയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, മോൻസനെതിരെ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ അടുത്ത ദിവസങ്ങളിൽ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News