എന്തിനാണ് ഇങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ? ഉത്തരവുമായി കേരള പൊലീസ്

പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ നമ്മൾ കാണാറുണ്ട്. എന്നാൽ എന്തിനാണ് ഇവ പലനിരത്തിൽ നൽകുന്നതെന്ന് പലർക്കും അറിയാത്ത കാര്യമാകും. കേരളം പൊലീസ് അതിനുള്ള ഉത്തരം നൽകും.
രാജ്യത്ത് ഒരു വാഹനം ഏത് നിലക്ക് റോഡിൽ ഉപയോഗിക്കുന്നു എന്നത് അതാത് നമ്പർ പ്ലേറ്റുകളുടെ നിറങ്ങളിലൂടെ സൂചിപ്പിക്കുമെന്ന് കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ചു.

ഫേസ്ബുക്ക് കുറിപ്പ്

പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ വാഹനങ്ങളിൽ നാം കാണാറുണ്ട്. വ്യത്യസ്ത നിറങ്ങളിലുള്ള ഇത്തരം നമ്പർ പ്ലേറ്റുകൾ പലപ്പോഴും നമ്മളിൽ സംശയം ജനിപ്പിക്കാറുണ്ട്.
എന്തിനാണ് ഇങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ?
രാജ്യത്ത് ഒരു വാഹനം ഏത് നിലക്ക് റോഡിൽ ഉപയോഗിക്കുന്നു എന്നത് അതാത് നമ്പർ പ്ലേറ്റുകളുടെ നിറങ്ങളിലൂടെ സൂചിപ്പിക്കുന്നു.
വൈദ്യുതി ഇന്ധനമാക്കിയ ഇലക്ട്രിക് വാഹനങ്ങൾക്ക്‌ രാജ്യത്ത് ഉടനീളം അനുവദിച്ചിട്ടുള്ളത് പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ ആണ്. പച്ച നിറം ആ വാഹനത്തിലെ ഇന്ധനത്തെയാണ്‌ സൂചിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here