സഖാവ് സി എച്ച് കണാരന്റെ ഓർമയിൽ നാട്; സ്‌മൃതികുടീരത്തിൽ പുഷ്പാര്‍ച്ചന നടത്തി

സി പി ഐ എം മുൻ സംസ്ഥാന സെക്രട്ടറി സി എച്ച് കണാരന് 49 ആം ചരമ വാർഷിക ദിനത്തിൽ നാടിന്റെ സ്മരണാഞ്ജലി.സി എച്ച് അന്ത്യവിശ്രമം കൊള്ളുന്ന കോടിയേരി പുന്നോലിലെ സ്‌മൃതികുടീരത്തിൽ സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. പ്രഭാതഭേരിയോടെ പതാക ഉയർത്തിയും അനുസ്മരണയോഗങ്ങള്‍ നടത്തിയുമാണ് കേരളം സി എച്ച് സ്മരണ പുതുക്കിയത്.

അനുസ്മരണ യോഗത്തിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ സി എച്ചിനെ അനുസ്മരിച്ചു. അനുസ്മരണ യോഗത്തിൽ സംസ്ഥാന കമ്മറ്റി അംഗം എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ,ജില്ലാ കമ്മറ്റി അംഗം പി ശശി,തലശ്ശേരി ഏരിയ സെക്രട്ടറി എം സി പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട് സി എച്ച് കണാരൻ സ്മാരക മന്ദിരത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം പതാക ഉയർത്തി സി എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. കോഴിക്കോട് നടന്ന അനുസ്മരണ പരിപാടിയിൽ ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here