ഗാർമെൻ്റ്സ് പ്രീമിയർ ലീഗ് ഈ മാസം 25ന്

ഗാർമെൻ്റ്സ് ക്രിക്കറ്റ് അസ്സോസിയേഷൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഗാർമെൻ്റ്സ് പ്രീമിയർ ലീഗ് ഈ മാസം 25 ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗോവ മൾഗാവോ ക്രിക്കറ്റ് ക്ലബ്ബ് ഗ്രൗണ്ടിലാണ് ഈ വർഷത്തെ ടൂർണമെൻ്റ് നടക്കുന്നത്. 25 ന് രാവിലെ 11 ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യും.

ടൂർണമെൻ്റിന് മുന്നോടിയായുള്ള ജെഴ്സി ലോഞ്ച് ഹൈബി ഈഡൻ എം പി കൊച്ചിയിൽ നിർവ്വഹിച്ചു. ജി സി എ പ്രസിഡൻ്റ് അഹമ്മദുള്ള , സെക്രട്ടറി സാബി ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 2015-ൽ ആരംഭിച്ച ടൂർണ്ണമെൻ്റ്, പ്രളയം, കോവിഡ് എന്നിവയെ തുടർന്ന് 2 വർഷം മുടങ്ങിയിരുന്നു. കൊവിഡിനൊപ്പം ജീവിക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ടൂർണമെൻ്റ് പ്രൗഢഗംഭീരമായി ഇക്കുറി സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. സമാഹരിക്കുന്ന ഫണ്ട് സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുക എന്നും ഭാരവാഹികൾ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here