ചന്ദ്രിക കള്ളപ്പണക്കേസ്; മുഈൻ അലി ശിഹാബ് തങ്ങള്‍ ഇഡിയ്ക്ക് മുന്നിൽ ഹാജരായി

ചന്ദ്രിക അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെയാണ് മുഈൻ അലി തങ്ങള്‍ കൊച്ചി ഇ.ഡി ഓഫീസിലെത്തിയത്.

ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ചന്ദ്രിക ഡയറക്ട് ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധിപേരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. മറ്റൊരു ദിവസം കൂടി ഹാജരാകാന്‍ ഇ.ഡി മുഈൻ അലി തങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here