റോഡ് പ്രവൃത്തിയില്‍ അലംഭാവം; കരാറുകാര്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ നടപടി

റോഡ് പ്രവർത്തിയിൽ അലംഭാവം കാണിച്ച കരാറുകാര്‍ക്കെതിരെ നടപടിയെടുത്ത് പൊതുമരാമത്ത് വകുപ്പ്.

ദേശീയപാത 766 ല്‍ നടക്കുന്ന പ്രവൃത്തിയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നാണ് നടപടി. ദേശീയ പാത 766 ല്‍ പുല്ലാഞ്ഞിമേട് വളവിലെ നവീകരണപ്രവൃത്തിയിലാണ് അലംഭാവം നടന്നത്. 24 മീറ്റര്‍ നീളമുള്ള കള്‍വര്‍ട്ടിന്റെഒരു ഭാഗത്തെ പ്രവൃത്തി ഒക്ടോബര്‍ 15 നകം തീര്‍ക്കണം എന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ഇത് നടപ്പാവാത്തതിനെ തുടർന്നാണ്നടപടിയെടുത്തത്.

നാഥ് ഇന്‍ഫ്രാസ്ട്രെക്ചർ കമ്പനിയിൽ നിന്നും ‍ നിന്നും പിഴ ഈടാക്കാനാണ് ശുപാർശ. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനിയറുടേതാണ് നിർദ്ദേശം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സെപ്റ്റംബർ 17 ന് സ്ഥലം സന്ദര്‍ശിച്ചിരുന്നു.

അതേസമയം, സമയബന്ധിതമായിപ്രവൃത്തിപൂര്‍ത്തീകരിക്കാത്ത കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel