ഗ്രീൻപീസിൽ മായമുണ്ടോ? നിറം ചേർത്തിട്ടുണ്ടോയെന്ന് തിരിച്ചറിയാം, ദാ ഇങ്ങനെ

ഫൈബര്‍, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് ഗ്രീന്‍ പീസ്. അയണ്‍, ഫോസ്ഫറസ്, വിറ്റാമിന്‍ എ, കെ, സി എന്നിവയും ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഭക്ഷണരീതിയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഗ്രീന്‍ പീസ്.

ഗ്രീന്‍ പീസിന്‍റെ നിറമാണ് പലപ്പോഴും ഇവ വാങ്ങാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. എന്നാൽ ഗ്രീന്‍ പീസിന്റെ പച്ച നിറം കണ്ട് പുതിയതാണെന്ന് തെറ്റിദ്ധരിച്ച് പണി കിട്ടിയവരും ധാരാളമുണ്ട്. ഗ്രീന്‍ പീസില്‍ കൃത്രിമനിറം ചേര്‍ത്തിട്ടുണ്ടോയെന്നറിയാന്‍ വഴിയുണ്ട്.

എളുപ്പവഴിയിതാ…

ആദ്യം ഒരു ഗ്ലാസില്‍ മുക്കാല്‍ ഭാഗത്തോളം വെള്ളമെടുക്കുക. ശേഷം ഇതിലേയ്ക്ക് കുറച്ച് ഗ്രീന്‍ പീസ് ഇടുക. അരമണിക്കൂറിനുശേഷം ഗ്ലാസിലെ വെള്ളം ടീസ്പൂണ്‍ ഉപയോഗിച്ച് ഇളക്കുക. കുറച്ച് സെക്കന്‍റുകള്‍ക്ക് ശേഷം വെള്ളത്തിന്‍റെ നിറം പരിശോധിക്കാം. അപ്പോള്‍ വെള്ളത്തിന്‍റെ നിറം മാറുന്നുണ്ടെങ്കില്‍ കൃത്രിമ നിറം ചേര്‍ത്തിട്ടുണ്ടായിരിക്കും. നിറം മാറുന്നില്ലെങ്കില്‍ അവ മായം കലരാത്ത ഗ്രീന്‍ പീസായിരിക്കുമെന്ന് നമുക്ക് ഉറപ്പിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News