ബ്രിട്ടനില്‍ കൊവിഡ് കേസുകളിൽ വർധന; ആശങ്ക

ബ്രിട്ടനില്‍ കൊവിഡ് കേസുകൾ വർധിക്കുന്നു. ആശുപത്രികളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചെത്തുന്നവരില്‍ വര്‍ധനവുണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സാഹചര്യത്തില്‍ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുമ്പോഴും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനിയുമൊരു ലോക്ക്ഡൗണ്‍ അപ്രാപ്യമാണെന്നാണ് സര്‍ക്കാരിന്റെ പക്ഷം.

കൊവിഡിനെ തുടര്‍ന്ന് ലോകത്ത് ഏറ്റവുമധികം മരണങ്ങള്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ എട്ടാമത്തെ രാജ്യമാണ് ബ്രിട്ടന്‍. ഏകദേശം 139,000 മരണങ്ങളാണ് ബ്രിട്ടനില്‍ സ്ഥിരീകരിച്ചത്. എന്നാല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം അതിവേഗം ആരംഭിച്ചതോടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇംഗ്ലണ്ടിലെ മിക്കവാറും എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കുകയും സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച കോവിഡിനെ തുടര്‍ന്ന് 223 പുതിയ മരണങ്ങള്‍ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തു, ഇത് മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ്, ഈ കണക്കുകള്‍ യൂറോപ്പിലെ ഏറ്റവും ഉയര്‍ന്നതാണ്.

അതേസമയം, കോവിഡ് വ്യാപനം വര്‍ധിക്കുന്നത് കണക്കിലെടുത്ത് മാസ്‌ക് ധരിക്കുന്നതും, വര്‍ക്ക് ഫ്രം ഹോം തുടങ്ങിയ കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News