സംസ്ഥാനത്താകെ 304 ദുരിതാശ്വാസ ക്യാമ്പുകൾ; ക്യാമ്പുകളിൽ കൊവിഡ് മാനദണ്ഡം പാലിക്കണം; മുഖ്യമന്ത്രി

മഴക്കെടുതിയെത്തുടർന്ന് സംസ്ഥാനത്താകെ 304 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാമ്പുകളിൽ ഉറപ്പായും കൊവിഡ് മാനദണ്ഡം പാലിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ക്യാമ്പിലുള്ളവർക്ക് അസുഖം വന്നാൽ മാറ്റി ചികിൽസിക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. പുറത്ത് നിന്ന് വരുന്നവരുടെ സമ്പർക്കം ഒഴിവാക്കണം. ക്യാമ്പിൽ ഒരാൾ പോസിറ്റീവ് ആയാൽ പ്രാഥമിക സമ്പർക്കമുള്ളവർ നിരീക്ഷണത്തിൽ പോകണം.
ഒരുമിച്ച് ഇരുന് ഭക്ഷണം കഴിക്കരുതെന്നും മാസ്ക് നിർബന്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News