സംസ്ഥാനം ദുരന്തഘട്ടം പിന്നിടുന്നു; മുഖ്യമന്ത്രി

സംസ്ഥാനം ഒരു ദുരന്ത ഘട്ടം പിന്നിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ 12 മുതൽ 20 വരെ 42 മരണങ്ങൾ വിവിധ ദുരന്തങ്ങളിൽ സംഭവിച്ചു. ഉരുൾപൊട്ടലിൽപെട്ട് 19 പേരാണ് മരിച്ചത്. ആറ് പേരെ കാണാതായെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ സംസ്ഥാനത്ത് 304 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ 3751 കുടുംബങ്ങൾ കഴിയുന്നുണ്ട്. ഒക്ടോബർ പതിനൊന്ന് മുതൽ സംസ്ഥാനത്ത് വർധിച്ച തോതിൽ ർധിച്ച തോതിൽ മഴയുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ക്യാമ്പുകളിൽ ഉറപ്പായും കൊവിഡ് മാനദണ്ഡം പാലിക്കണമെന്നും ക്യാമ്പിലുള്ളവർക്ക് അസുഖം വന്നാൽ മാറ്റി ചികിൽസിക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News