സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നു; മുഖ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

”കൊവിഡിനെതിരായ പോരാട്ടം തുടങ്ങിയിട്ട് ഒരു വര്‍ഷവും 9 മാസവും പിന്നിട്ടു. നിലവില്‍ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായി തുടങ്ങിയിട്ടുണ്ട്. രോഗം ബാധിക്കുന്നവരുടെയും മരണം അടയുന്നവരുടെയും എണ്ണം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ആശുപത്രി വാസത്തിന്റെ തിരക്കും നിരക്കും ഗുരുതരകേസുകളും കുറഞ്ഞിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News