ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകും; ഒറ്റകെട്ടായി രംഗത്തിറങ്ങണം , മുഖ്യമന്ത്രി

ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ മഴക്കെടുതി ഗുരുതരമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തം നേരിടാൻ എല്ലാവരും തന്നെ ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി തുടരുകയാണ്. ഇത്തരം നടപടികള്‍ ഒരുവര്‍ഷംകൊണ്ടോ മറ്റോ എടുക്കാവുന്നവയല്ല. കാലാവസ്ഥാ പ്രവചനത്തില്‍ പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘‌കാര്യങ്ങള്‍ മനസിലാക്കാന്‍ വിഷമം നേരിടുന്നുണ്ട്, അതില്‍ കുറ്റപ്പെടുത്തുകയല്ല വേണ്ടത്, പരിമിതികള്‍ മനസ്സിലാക്കുകയാണ് വേണ്ടത്– അദ്ദേഹം പറഞ്ഞു.

ഒക്ടോബർ പന്ത്രണ്ട് മുതൽ 20 വരെ 42 മരണങ്ങൾ വിവിധ ദുരന്തങ്ങളിൽ സംഭവിച്ചു. ഉരുൾപൊട്ടലിൽപെട്ട് 19 പേരാണ് മരിച്ചത്. ആറ് പേരെ കാണാതായെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ സംസ്ഥാനത്ത് 304 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ 3751 കുടുംബങ്ങൾ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News