ഇത് കളർ ആകും ഉറപ്പ്…; പൊട്ടിച്ചിരിപ്പിക്കാൻ സിനിമയെ വെല്ലുന്ന ഒരു ഷോർട്ട് ഫിലിം; കളർ പടം ടീസർ പുറത്തുവിട്ടു
മലയാളത്തിൻ്റെ യുവ താരങ്ങൾ ആയ അശ്വിൻ ജോസും, മമിത ബൈജുവും ഒരുമിക്കുന്ന ‘കളർ പടം’ എന്ന ഫാമിലി കോമഡി എൻ്റർടെയ്നർ ഷോർട്ട് ഫിലിമിന്റെ ടീസർ പ്രശസ്ത സിനിമ താരങ്ങൾ തങ്ങളുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെ റിലീസ് ചെയ്തു.
കോമഡിക്കും റൊമാൻസിനും ഒരുപോലെ പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ എൻ്റർടെയ്നർ സംവിധാനം ചെയ്തിരിക്കുന്നത് നഹാസ് ഹിദായത്ത് ആണ്. നഹാസിന്റെ തന്നെ കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ റൊമാന്റിക്കൽ ഷോർട്ട് ഫിലിം ’14 days of love’ വലിയ ഹിറ്റ് ആയിരുന്നു. യൂട്യൂബിൽ 12 മില്ലിയൺ കാഴ്ചക്കാരുമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ആഘോഷം തീരുന്നതിന് മുന്നേ ആണ് മറ്റൊരു എൻ്റർടെയ്നറുമായി ഈ യുവ സംവിധായകൻ വീണ്ടും എത്തുന്നത്.
പ്രശസ്ത ചലച്ചിത്ര സംവിധായകനും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനുമായ ബേസിൽ ജോസഫിന്റെ ഒപ്പം സംവിധാന സഹായിയായി പ്രവർത്തിച്ച ആളാണ് നഹാസ് ഹിദായത്ത്.
മലയാളികളുടെ പ്രിയ താരം വിനീത് ശ്രീനിവാസൻ ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്.
ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണുപ്രസാദ് ആണ്. മ്യൂസിക് – ജോയൽ ജോൺസ് , ലിറിക്‌സ് – ടിറ്റോ പി തങ്കച്ചൻ, എഡിറ്റർ – അജ്മൽ സാബു,ഡി ഐ -ഡോൺ ബി ജോൺസ്
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം പ്രേക്ഷക ശ്രെദ്ധ നേടിക്കഴിഞ്ഞു.നിർമാണരംഗത്തേക്ക് ചുവട് വെക്കുന്ന ബ്ലോക്‌ബസ്റ്റർ ഫിലിംസിന്റെ ആദ്യ ഡിജിറ്റൽ നിർമ്മാണ സംരംഭം ആണ് ഈ ചിത്രം. അശ്വിനെയും മമിതയെയും കൂടാതെ മറ്റു സിനിമ താരങ്ങളായ മിഥുൻ വേണുഗോപാൽ, അഞ്ചു മേരി തോമസ് പ്രണവ്, അനിൽ നാരായണൻ, റിഗിൽ, ജോർഡി പൂഞ്ഞാർ എന്നിവർ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.
ചിത്രം അടുത്തയാഴ്ച്ച ബ്ലോക്ക്ബസ്റ്റർ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ മലയാളത്തിലെ മുൻ നിര താരങ്ങൾ റിലീസ് ചെയ്യുന്നതാണ്.
Get real time update about this post categories directly on your device, subscribe now.