മഴ: വയനാട് ജില്ലയിൽ 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിൽ 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 83 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. വൈത്തിരി താലൂക്കിൽ മൂന്നും മാനന്തവാടി താലൂക്കിൽ  ഒന്നും എന്നിങ്ങനെ ആകെ ആകെ നാല് ദുരിതാശ്വാസ ക്യാമ്പുകൾ ആണ് ജില്ലയിൽ തുറന്നിരിക്കുന്നത്.

വൈത്തിരി മാനന്തവാടി താലൂക്കിലുകളിൽ വൈകുന്നേരം മുതൽ മഴ തുടരുന്നു.വൈത്തിരി , മാനന്തവാടി താലൂക്കിലുകളിൽ വൈകുന്നേരം മുതൽ മഴ തുടരുകയാണ്.മേപ്പാടി അട്ടമല,മുണ്ടക്കൈ എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള ആദിവാസി കോളനികളിൽ നിന്ന് ആളുകളെ മാറ്റി.

വയനാട് സുല്‍ത്താന്‍ ബത്തേരി ഗാന്ധി ജംഗ്ഷനിലും ട്രാഫിക് ജംഗ്ഷനിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ബത്തേരിയിലെ കടകളിലും വെള്ളം കയറി. നാടുകാണി വഴിക്കടവ് റോഡില്‍ രാത്രിയാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തി.മലപ്പുറം വഴിക്കടവില്‍ പത്ത് വീടുകളിലേക്ക് വെള്ളം കയറി. സമീപത്തെ മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

അതേസമയം, കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ഇന്നും നാളെയും കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതിനിടെ കനത്ത മഴയില്‍ കുട്ടനാട്ടില്‍ മടവീണു. ചമ്പക്കുളം, കച്ചക്കോടം, മൂലപ്പള്ളിക്കാട് എന്നിവിടങ്ങളിലാണ് പാടശേഖരങ്ങളില്‍ മടവീണത്. 156 ഏക്കര്‍ പാടത്തെ നെല്‍കൃഷി നശിച്ചു. കൊയ്ത്തിന് പത്തുദിവസം ബാക്കിനില്‍ക്കെയാണ് കൃഷിനാശമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News