പാലക്കാട് മംഗലം ഡാം പരിസരത്ത് മൂന്നിടങ്ങളിൽ ഉരുൾപൊട്ടി

കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ വടക്കുംചേരിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. മംഗലം ഡാമിനടുത്ത് ഉള്‍ക്കാട്ടിലാണ് ഉരുള്‍പൊട്ടിയത്. അഞ്ചുവീടുകളില്‍ വെള്ളം കയറി. മംഗലംഡാമിന്റെ ഉള്‍പ്രദേശത്ത് വിആര്‍ടിയിലും പോത്തന്‍തോടും ഓടത്തോടിലുമാണ് ഉരുള്‍പൊട്ടിയത് . ഫയര്‍ഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി. സബ്കളക്ടറും തഹസില്‍ദാറും ഉടന്‍ സ്ഥലത്തെത്തും. മൂന്നിടങ്ങളിൽ നിന്നുമായി അൻപതോളം പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചത്.

അതേസമയം, കോഴിക്കോട് ജില്ലാ കളക്ടര്‍ മലയോരത്ത് ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കുമാരനെല്ലൂരും കൊടിയത്തൂരും ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളെന്ന് വിലയിരുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ ദുരന്ത സാധ്യതാ മേഖലകളില്‍ നിന്ന് ക്യാമ്പുകളിലേക്ക് മാറണമെന്നും നിര്‍ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News