വയനാട്ടിൽ മഴയ്ക്ക് ശമനം; ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നു

വയനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയ്ക്ക് ശമനം. ജില്ലയിൽ എവിടെയും ഇപ്പോൾ മഴപെയ്യുന്നില്ല. കഴിഞ്ഞ ദിവസം രാത്രി വെള്ളക്കെട്ട് രൂപപ്പെട്ട ബത്തേരി ടൗൺ, ചീരാൽ വെള്ളച്ചാൽ കോളനി എന്നിവിടങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി. വയനാട്‌ നൂൽപ്പുഴയിൽ പുഴയിൽ കാണാതായി സംശയിക്കുന്ന യുവാവിനായി തിരച്ചിൽ ആരംഭിച്ചു.

ഇന്നലെ നടത്തിയ തിരച്ചിലിൽ കണ്ടെത്താനവാത്തതിനെ തുടർന്ന് കൂടുതൽ സ്ഥലങ്ങളിൽ ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്‌. പ്രദേശത്തെ ആദിവാസികോളനിയിലെ വിനോദ്‌ എന്ന യുവാവിനെയാണ്‌ പുഴയിലെ കുത്തൊഴുക്കിൽ കഴിഞ്ഞ രാത്രി കാണാതായതായി സംശയം. കാണാതായതായി യുവാവിന്റെ കുടുംബം പൊലീസില്‍ പരാതിനൽകിയിട്ടുണ്ട്‌.

വയനാട്ടിൽ പത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകളിലായി അൻപതോളം കുടുംബങ്ങളെയാണ് നിലവിൽ മാറ്റിപാർപ്പിച്ചത്. ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലകളിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News