വാഹനം തിരിച്ചു കിട്ടില്ല ഗയ്‌സ്!ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ ഹർജി കോടതി തള്ളി.

മോഡിഫിക്കേഷന്‍ നടത്തിയതിന്റെ പേരില്‍ മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ട്‌മെന്റ്(എം.വി.ഡി) പിടിച്ചെടുത്ത തങ്ങളുടെ വാഹനം തിരിച്ച് നല്‍കണമെന്ന ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ ഹര്‍ജി കോടതി തള്ളി.എം.വി.ഡി നടപടി ചോദ്യം ചെയ്ത് ഇവര്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. നിയമാനുസൃത നടപടിക്ക് എം.വി.ഡിക്ക് അധികാരമുണ്ടെന്ന് കോടതി വിലയിരുത്തി. വാഹനം വിട്ടുകിട്ടണമെന്ന ആവശ്യം സിംഗിള്‍ ബഞ്ച് നിരാകരിച്ചു.

നെപ്പോളിയൻ എന്ന് വിളിക്കുന്ന വാഹനം തിരികെ കിട്ടിയില്ല എന്നുള്ള വാർത്ത യൂട്യൂബ് ചാനലിലൂടെ ഇവർ തന്നെയാണ് പങ്കുവെച്ചത്;നമ്മുടെ കേസ് കോടതി തള്ളി,കൂടെ പിറപ്പ്പയായി കരുതിയിരുന്ന നെപ്പോളിയൻ ഇല്ലാത്തതിന്റെ സങ്കടമുണ്ടെന്നും പറയുന്നുണ്ട്.

നിലവിൽ ജാമ്യത്തിലുള്ള ഇ ബുൾജെറ്റ് സഹോദരങ്ങൾ ദുബായിലാണ്.ദുബായിലെത്തിയ ഇ ബുൾജെറ്റ് സഹോദരന്മാർ ഇഷ്ടവാഹനമില്ലാതെ നടത്തുന്ന ആദ്യ യാത്രയാണെന്നും വിഡിയോയിൽ പറയുന്നുണ്ട് .

ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിനാണ് സഹോദരന്മാരായ ലിബിന്റെയും എബിന്റെയും ‘നെപ്പോളിയന്‍’ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത് പിഴ ഈടാക്കിയത്.വാഹനം കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ തങ്ങളുടെ ഫാന്‍സിനോട് അണിനിരക്കാന്‍ ആവശ്യപ്പെടുകയും കേരളം കത്തിക്കണം എന്ന തരത്തിലുള്ള പദപ്രയോഗങ്ങളടങ്ങിയ ആഹ്വാനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
വീഡിയോ വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ ആഗസ്റ്റ് മാസത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here