ലഹരിമരുന്ന് കേസിൽ മുംബൈ ആർതർ റോഡ് ജയിലിൽ കഴിയുന്ന മകൻ ആര്യൻഖാനെ കാണാൻ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ എത്തി. അതേസമയം, കഴിഞ്ഞദിവസം ആര്യന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആഡംബര കപ്പലിലെ ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന് ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്നാണ് കോടതി വിലയിരുത്തിയത്.
ആര്യനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഒരു പുതുമുഖ നായികയുമായി ലഹരി ഇടപാടിന് ചാറ്റ് ചെയ്തുവെന്നും എന്‍.സി.ബി കോടതിയെ അറിയിച്ചു. എന്‍.സി.ബി ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ആര്യന് ജാമ്യം നിഷേധിച്ചത്. രണ്ട് ദിവസത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണിത്. കോടതി വിധിയില്‍ നിരാശയുണ്ടെന്നും ഹൈക്കോടതിയെ സമീപിക്കുകയെന്നത് മാത്രമാണ് തങ്ങളുടെ മുന്നിലുള്ള വഴിയെന്നും ആര്യന്റെ അഭിഭാഷകന്‍ പ്രതികരിച്ചിരുന്നു.
ആര്യന്‍ നിരപരാധിയാണെന്നും പ്രായത്തിന്റെ ഇളവ് നല്‍കി ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകന്‍ വാദിച്ചത്. ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.