തളിപ്പറമ്പിൽ തിമിംഗല ഛർദ്ദിയുമായി രണ്ട് പേർ പിടിയിൽ

കണ്ണൂർ തളിപ്പറമ്പിൽ തിമിംഗല ഛർദ്ദിയുമായി രണ്ട് പേർ പിടിയിൽ. മാതമംഗലം കോയിപ്ര സ്വദേശി ഇസ്മായിൽ, ബംഗളൂരുവിലെ കെ എം അബ്ദുൽ റഷീദ് എന്നിവരാണ് പിടിയിലായത്. 30 കോടി രൂപ മോഹവിലയുള്ളതാണ് തിമിംഗല ഛർദ്ദിയെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസറും തളിപ്പറമ്പ് റേഞ്ച് ഓഫീസറും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് തിമിംഗല ഛർദ്ദി പിടികൂടിയത്.

തിരുവനന്തപുരം ഫോറസ്റ്റ് വിജിലൻസ് പി.സി.സി.എഫിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലയിരുന്നു പരിശോധന. 9 കിലോഗ്രാം തിമിംഗല ഛർദ്ദിയാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. നിലമ്പൂർ സ്വദേശികൾക്ക് വിൽപ്പന നടത്താൻ കൊണ്ടുപോകുന്നതിനിടയിലാണ് ഇവർ വനം വകുപ്പിൻറെ പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News