‘പരമസുന്ദരി’ ഗ്രാമി പരിഗണനയിൽ ; സന്തോഷമറിയിച്ച് എ.ആര്‍ റഹ്മാന്‍

ബോളിവുഡ് ചിത്രം ‘മിമി’ക്ക് വേണ്ടി ഒരുക്കിയ ഗാനങ്ങള്‍ 64-ാമത് ഗ്രാമി പുരസ്‌കാരത്തിനായി സമര്‍പ്പിച്ച വിവരം പങ്കുവെച്ച് എ.ആര്‍ റഹ്മാന്‍. മിമിയിലെ പരമസുന്ദരി എന്ന ഗാനം ദേശീയ തലത്തില്‍ പ്രേക്ഷകര്‍ ആഘോഷമാക്കിയിരുന്നു. ചിത്രം റിലീസ് ചെയ്ത മാസങ്ങള്‍ കഴിഞ്ഞിട്ടും പരമസുന്ദരി എന്ന ഗാനം ഇപ്പോഴും ഇന്‍സ്റ്റഗ്രാം റീല്‍ ഹിറ്റാണ്.

കൃതി സനോൺ, പങ്കജ് ത്രിപാഠി, സായ് തംഹങ്കർ, മനോജ് പഹ്വ, സുപ്രിയ പഥക്, എവ്ലിൻ എഡ്വേർഡ്സ്, ഐഡൻ വൈറ്റോക്ക്, ജേക്കബ് സ്മിത്ത് എന്നിവർ അഭിനയിച്ച, ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത മിമി ആരാധകർക്കിടെ പ്രിയമേറിയ ചിത്രമാണ്.

രണ്ട് അക്കാദമി അവാർഡുകൾ, രണ്ട് ഗ്രാമി അവാർഡുകൾ, ഒരു ബാഫ്‌ട അവാർഡ്, ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ്, കൂടാതെ നിരവധി ഇന്ത്യൻ അംഗീകാരങ്ങൾ എന്നിവയ്ക്ക് അർഹനായ എ.ആർ. റഹ്മാൻ ഈ സന്തോഷകരമായ വാർത്ത ട്വിറ്ററിൽ ആരാധകരുമായി പങ്കിടുകയായിരുന്നു.

‘മിമിക്ക് വേണ്ടി ഞാന്‍ ചെയ്ത സൗണ്ട് ട്രാക്ക് 64-ാമത് ഗ്രാമി പുരസ്‌കാരത്തിലേക്ക് സമര്‍പ്പിച്ച വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു’ എന്നാണ് എ.ആര്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തത്. റഹ്മാന്റെ ട്വീറ്റിന് പിന്നാലെ മിമിയിലെ നായികയായ കൃതി സനോണും റഹ്മാന് അഭിനന്ദം അറിയിച്ച് ട്വീറ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News