മധ്യപ്രദേശിലെ ഭിന്ദിൽ വ്യോമ സേനയുടെ വിമാനം തകർന്ന് വീണ് പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് 2000 ഫൈറ്റർ വിമാനമാണ് തകർന്നത്.
തകർന്ന വിമാനത്തിൽനിന്ന് പൈലറ്റ് പാരച്യൂട്ടിൽ പറന്നിറങ്ങുന്നത് ഒരാൾ ഷൂട്ട് ചെയ്ത വീഡിയോയിൽ കാണുന്നുണ്ട്. ഭിന്ദിൽ നിന്ന് ആറു കിലോമീറ്റർ അകലെയുള്ള മങ്കാബാദിലെ ഒഴിഞ്ഞ സ്ഥലത്താണ് വിമാനം വീണത്. വിമാനത്തിന്റെ വാൽഭാഗം മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here