കോട്ടയത്ത് മഴയ്ക്ക് ശമനം; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘം മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു

കോട്ടയത്ത് മഴയക്ക് ശമനം. മലയോരമേഖലയില്‍ പുലര്‍ച്ചെ വരെ കനത്ത മഴ പെയ്‌തെങ്കിലും പിന്നീട് മഴ മാറിയത് ആശ്വാസമായി. ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജില്ലയില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നു ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. നിലവില്‍ 44 ദുരിതാശ്വാസ ക്യാമ്പുകളിലായി 2934 ആളുകളാണ് കഴിയുന്നത്

കൂട്ടിക്കല്‍, മുണ്ടക്കയം, ഏന്തയാര്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘം മെഡിക്കല്‍ ക്യാമ്പ് നടത്തുന്നുണ്ട്. 20 ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ടെക്‌നീഷ്യന്‍മാരും സംഘത്തിലുണ്ട്.

ഇ.സി.ജി. അടക്കമുള്ള സംവിധാനങ്ങളുമായി മൂന്നു സംഘമായാണ് ക്യാമ്പുകളില്‍ എത്തിയത്. സഹകരണ- രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്റെ നിര്‍ദ്ദേശപ്രകാരമാണ് ക്യാമ്പ് നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News