നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ആനന്ദപുരം അണിയിലകടവ് സ്വദേശി ആദിത്യ ( 23) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഭർത്താവിൻറെ വീട്ടിൽ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ഭർത്താവ് മിഥുന്റെ അച്ഛൻ അമ്മ എന്നിവരുടെ വിവാഹ വാർഷികമാണ്.ഭക്ഷണം കഴിച്ച ശേഷം മുറിയിൽ പോയ ആദിത്യയെ പിന്നീട് പുറത്തു കാണാതെ വന്നപ്പോൾ ഭർതൃ മാതാവ് കിടപ്പ് മുറിയിൽ എത്തിയപ്പോൾ തുങ്ങിയ നിലയിൽ കാണുകയായിരുന്നു.ഈ ആഗസ്റ്റ് 25 നായിരുന്നു വാവോട് സ്വദേശിയായ ആദിത്യയെ മിഥുൻ വിവാഹം കഴിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News