ഫെയ്സ്ബുക്കിന്റെ പേരുമാറാന്‍ പോകുന്നു; എന്തു പേരായിരിക്കും ഫെയ്സ്ബുക് ഇടുക?

അമേരിക്കന്‍ സോഷ്യല്‍ മീഡിയ കമ്പനിയായ ഫേസ്ബുക്ക് പേരു മാറ്റത്തിന് തയ്യാറെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ‘മെറ്റാവേഴ്സ്’ എന്ന സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി അടുത്തയാഴ്ചയോടെ പുതിയ പേര് സ്വീകരിക്കുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ വെര്‍ജ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തയാഴ്ച നടക്കുന്ന വാര്‍ഷിക കണക്ട് കോണ്‍ഫറന്‍സില്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പേര് മാറ്റത്തെക്കുറിച്ച് സംസാരിക്കാന്‍ പദ്ധതിയിടുന്നതായും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.

ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന ‘ഷെയേര്‍ഡ് വെര്‍ച്വല്‍ സ്പേസ്’ ആണ് മെറ്റാവേഴ്സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് ഈ വെര്‍ച്വല്‍ ലോകത്ത് പ്രവേശിക്കാനാവും. ഓരോരുത്തര്‍ക്കും വെര്‍ച്വല്‍ രൂപമുണ്ടാവും. മെറ്റാവേഴ്സ് സാധ്യമാക്കുന്നതിനായി അഞ്ച് കോടി ഡോളറാണ് ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍

ഇന്റര്‍നെറ്റിന്റെ ഭാവിയെന്നാണ് മെറ്റാവേഴ്സിനെ ഫേസ്ബുക്ക് മേധാവി സക്കര്‍ബര്‍ഗ് വിശേഷിപ്പിക്കുന്നത്. മെറ്റാവേഴ്സിന് വേണ്ടി ഒരു പ്രൊഡക്റ്റ് ടീം രൂപീകരിക്കുമെന്ന് ഫേസ്ബുക്ക് ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക് റിയാലിറ്റി ലാബിന്റെ ഭാഗമായാണ് മെറ്റാവേഴ്സ് സംഘം പ്രവര്‍ത്തിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News