കർഷക സമരം കൂടുതൽ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി സംയുക്ത കിസാൻ മോർച്ച

കർഷക സമരം കൂടുതൽ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി സംയുക്ത കിസാൻ മോർച്ച. എംപിമാരുടെ വസതികൾക്ക് മുൻപിലേക്ക് സമരം വ്യാപിപ്പിക്കാൻ ആണ് കർഷക സംഘടനകളുടെ തീരുമാനം. അതെസമയം റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരം അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി കർഷക സംഘടനകളോട് നിർദ്ദേശിച്ചു.

റോഡുകൾ തടഞ്ഞ് കർഷകർ സമരം ചെയ്യരുത് എന്ന് സുപ്രീം കോടതി. സമരം ചെയ്യാൻ അവകാശം ഉണ്ടെന്നും എന്നാൽ റോഡുകൾ തടഞ്ഞുകൊണ്ട് ഉള്ള സമരം അംഗീകരിക്കാൻ കഴിയില്ല എന്നും സുപ്രീം കോടതി പറഞ്ഞു. കർഷക സമരം സംബന്ധിച്ച് കൊണ്ടുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമർശം. ഡിസംബർ 7ന് കേസ് വീണ്ടും പരിഗണിക്കും മുൻപ് വിഷയത്തിൽ മറുപടി രേഖാമൂലം സമർപ്പിക്കാൻ കർഷക സംഘടനകൾക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി.

അതേസമയം മതിയായ ക്രമീകരണങ്ങൾ പൊലീസ് ഒരുക്കുന്നില്ല എന്ന് സംയുക്ത കിസാൻ മോർച്ച കോടതിയെ അറിയിച്ചു. രാംലീല മൈതാനത്ത് ബിജെപിക്ക് റാലി നടത്താൻ പൊലീസ് അവസരം ഒരുക്കിയതായും കർഷക സംഘടനകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവ് കോടതിയിൽ പറഞ്ഞു. രാജ്യ തലസ്ഥാനത്തെ റോഡുകൾ ഉപരോധിച്ചു കൊണ്ടുള്ള കർഷക സമരം തടയണം എന്നാവശ്യപ്പെട്ട് നോയിഡയിലെ താമസക്കാരായ വനിതകൾ ആണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് കൗൾ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.

സുപ്രീം കോടതിയുടെ നിർദ്ദേശം പാലിച്ച കർഷകർ ഗാസിപൂരിലെ ഒരു ഭാഗത്തെ ടെൻ്റുകൾ നീക്കം ചെയ്തു. എന്നാൽ സമരകേന്ദ്രം ഗാസിപൂരിൽ നിന്ന് മാറ്റില്ലെന്ന് കർഷക സംഘടനകൾ അറിയിച്ചു. സമരം ശക്തമാക്കി മുന്നോട്ട് പോകാൻ തന്നെ ആണ് കർഷക സംഘടനകളുടെ തീരുമാനം. ഇതിൻ്റെ ഭാഗമായി എംപിമാരുടെ വീടിനു മുന്നിലേക്കു കർഷക സമരം വ്യാപിപ്പിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News