പഞ്ചാബ് കോണ്‍ഗ്രസ് ആടിയുലയുന്നു; അമരീന്ദർ സിംഗിനെതിരെ ആഞ്ഞടിച്ച് നവ്ജോത് സിംഗ് സിദ്ദു

പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെതിരെ ആഞ്ഞടിച്ച് പിസിസി അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദു രംഗത്ത്. കാർഷിക കരി നിയമങ്ങളുടെ നിർമ്മാതാവ് അമരീന്ദർ സിംഗാണെന്ന് സിദ്ദു വിമർശിച്ചു.

പഞ്ചാബിലേക്ക് കുത്തക മുതലാളിമാരെ ക്ഷണിച്ചത് അമരീന്ദർ സിംഗ് ആണെന്നും പഞ്ചാബിലെ കൃഷി ഭൂമിയിലേക്ക് അംബാനിയെ ക്ഷണിച്ച്, കർഷകരെ അമരീന്ദർ സിംഗ് ചതിച്ചുവെന്നും സിദ്ദു ആരോപിച്ചു.

കോർപറേറ്റുകൾക്ക് ലാഭമുണ്ടാക്കി കൊടുക്കാൻ അമരീന്ദർ സിംഗ് സംസ്ഥാനത്തെ ചെറുകിട കർഷകരെ ഒറ്റുകൊടുത്തുവെന്നും സിദ്ദു പറഞ്ഞു. പല മാധ്യമങ്ങളിലായി അമരീന്ദർ സിംഗ് പറഞ്ഞ പ്രസ്താവനകളുടെ ദൃശ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് സിദ്ദുവിന്റെ വിമർശനം. നേരത്തെ സിദ്ദുവിനെതിരെ രൂക്ഷ വിമർശനവുമായി അമരീന്ദർ സിഗും രംഗത്തെത്തിയിരുന്നു..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News