സ്‌റ്റൈലിഷ് ലുക്കില്‍ സൈക്കിളില്‍ സവാരി നടത്തി മഞ്ജു വാര്യര്‍

സൈക്കിളില്‍ സവാരി നടത്തുന്ന മഞ്ജു വാര്യറിന്റെ വീഡിയോ വൈറലാകുന്നു. സഹോദരന്‍ മധുവാരിയര്‍ക്കും സഹോദരന്റെ മകള്‍ക്കുമൊപ്പമാണ് മഞ്ജു സൈക്കിള്‍ സവാരി നടത്തുന്നത് സ്റ്റൈലിഷ് ലുക്കിലാണ് മഞ്ജു വിഡിയോയില്‍.

ഒരു റിസോര്‍ട്ടില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയതാണത്രേ ഈ വിഡിയോ. സൈക്കിളില്‍ റിസോര്‍ട്ടില്‍ ചുറ്റുകയാണ് മഞ്ജു.

അതേ സമയം മഞ്ജുവിനെ നായികയാക്കി മധു വാരിയര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം റിലീസിനൊരുങ്ങുകയാണ്. ബിജു മേനോനാണ് ചിത്രത്തില്‍ നായകന്‍.

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് മഞ്ജുവാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് മഞ്ജുവിനെ ആരാധകര്‍ വിളിക്കുന്നത്.

14 വര്‍ഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്‌നേഹത്തോടെ മലയാളികള്‍ ചേര്‍ത്തുപിടിച്ച നായികയാണ് മഞ്ജു. മലയാളത്തിനു പുറമെ തമിഴിലും അഭിനയിച്ച് ‘അസുരന്‍’ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള നിരവധി പുരസ്‌കാരങ്ങള്‍ മഞ്ജു വാരിക്കൂട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here