അങ്കമാലിയില്‍ ഗുണ്ടാ ആക്രമണം; ബൈക്ക് യാത്രികനെ രണ്ടംഗ സംഘം വെട്ടി വീഴ്ത്തി

അങ്കമാലി കാഞ്ഞൂരില്‍ ഗുണ്ടാ ആക്രമണം.ബൈക്ക് യാത്രികനെ മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടി വീഴ്ത്തി.പുതിയേടം തിരുനാരായണപുരം സ്വദേശി റെജിയ്ക്ക് നേരെയായിരുന്നു ആക്രണം.റെജിയെ ഗുരുതര പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം അക്രമികള്‍ സംഭവസ്ഥലത്തു നിന്നും കടന്നു കളഞ്ഞു.

അങ്കമാലിയില്‍ കാഞ്ഞൂർ പുതിയേടത്ത് പട്ടാപ്പകലായിരുന്നു ഗുണ്ടാ ആക്രമണം.ബൈക്കില്‍ വരികയായിരുന്ന തിരുനാരായണപുരം സ്വദേശി കു‍ഴിപ്പറമ്പില്‍ വീട്ടില്‍ റെജിയെ മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം.

അക്രമികൾ റെജിയെ ഇടിച്ചു വീഴ്ത്തിയ ശേഷം തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.സംഭവമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തിയപ്പോ‍ഴേയ്ക്കും രണ്ടംഗ സംഘം കടന്നുകളയുകയായിരുന്നു.ഉടന്‍തന്നെ റെജിയെ നാട്ടുകാർ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് കാലടി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമായിട്ടുണ്ട്. റോഡരികിലെ സി സി ടി വി ക്യാമറയിൽ അക്രമത്തിന്‍റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.പ്രദേശത്തു പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News