പെട്രോൾ വില വർധനവാണോ പ്രശ്നം? ‘ഒരു ബൈക്കിൽ മൂന്ന് പേർക്ക് സഞ്ചരിക്കാം’ വമ്പൻ ഓഫറുമായി ബി ജെ പി നേതാവ്

പെട്രോൾ വില കുതിച്ചുയരുന്നതിൽ പരാതികൾ ഉയരുന്നതിനിടെ വിവാദ പരാമർശവുമായി അസമിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ. പെട്രോൾ വില 200 എത്തിയാൽ ഇരുചക്രവാഹനങ്ങളിൽ മൂന്ന് പേരെ അനുവദിക്കാമെന്നാണ് അസം ബിജെപി അധ്യക്ഷൻ ബബീഷ് കലിതയുടെ വിവാദ പ്രസ്താവന. തമുൽപുരിൽ നടത്തിയ പ്രസംഗത്തിലാണ് ഇത്തരമൊരു പരാമർശം കലിത നടത്തിയത്.

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കാൻ മൂന്ന് പേർക്ക് സംസ്ഥാന സർക്കാർ അനുവാദം നൽകണമെന്നും വാഹന നിർമ്മാതാക്കൾ മൂന്ന് സീറ്റുള്ള വാഹനം നിർമ്മിക്കണമെന്നും കലിത ആവശ്യപ്പെട്ടു. അസം മന്ത്രിസഭയിൽ അംഗമായിരുന്ന കലിത കഴിഞ്ഞ ജൂണിലാണ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്.

എന്നാൽ കലിതയുടെ വിവാദ പരാമർശം ഏറ്റെടുത്തിരിക്കുകയാണ് പ്രതിപക്ഷപാർട്ടികൾ .ആസ്സാമിൽ പെട്രോൾ വില 101.97 രൂപയാണ് ഡീസൽ വില 97.43 ആയും ഉയർന്നിട്ടുണ്ട്. ഇന്ധന വിലക്കയറ്റത്തിൽ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകുന്നതിനിടെയാണ് വിചിത്രമായ ആഹ്വനവുമായി അസം ബിജെപി അധ്യക്ഷൻ ഭപേഷ് കലിത രംഗത്തെത്തിയത്. ഇതോടെ വിലക്കയറ്റത്തിൽ ബിജെപി ഒന്നും ചെയ്യാതെ നോക്കി നിൽക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News