സോഷ്യല്‍ മീഡിയ കയ്യടക്കി ഹന്ന എന്നൊരു കുഞ്ഞു മാലാഖ. പ്രശസ്ത ആല്‍ബം ഗായകന്‍ സലീംകോടത്തൂരിന്റെ മകള്‍ ഹന്നസലീം എന്ന പത്തു വയസുകാരിയും അവളുടെ ഗാനവുമാണ് കേരളകരയും സോഷ്യല്‍ മീഡിയയും കീഴടക്കി മുന്നേറുന്നത്. തന്റെ കുഞ്ഞു പരിമിതികള്‍ അതിജീവിച്ചാണ് ഹന്ന ഈ നേട്ടം കൈവരിച്ചത്.
നടക്കാന്‍ സാധിക്കില്ലെന്നും സംസാരിക്കാന്‍ കഴിഞ്ഞേക്കില്ലെന്നും വൈദ്യശാസ്ത്രം വിധി എഴുതിയിരുന്നിടത്തു നിന്നാണ് ഹന്നമോള്‍ മികവുകള്‍ കാട്ടി ഗാനരംഗത്തും തന്റെ കഴിവ് പ്രകടിപ്പിച്ചത് .ചെറിയ കുറവുകള്‍ ഉള്ള കുട്ടികളെ പോലും സമൂഹത്തിന്റെ ഇടയില്‍ നിന്ന് പലരും മാറ്റി നിര്‍ത്തുമ്പോള്‍ സമൂഹത്തിന്റെ ഇടയിലേക്ക് നിരന്തരം കൊണ്ട് വന്നു ഈ മാലാഖയുടെ പിതാവ് കാണിച്ച ധൈര്യം തന്നെയാണ് ഈ മകളുടെ മാറ്റത്തിന്റെ കാരണവും.
തന്റെ സഹോദരന്‍ നല്‍കിയ സംഗീതത്തില്‍ തന്റെ പിതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം ഒരു തുടക്കകാരിയുടെ ജാള്യതയില്ലാതെ ഹന്ന മോള്‍ പാടുകയും അഭിനയിക്കുകയും ചെയ്തത് ഏവരെയും അത്ഭുതപ്പെടുത്തി. ഗാലറി വിഷന്‍ പുറത്തിറക്കിയ മദീനയിലേക്കൊരു വെള്ളരിപ്രാവ് എന്ന ആല്‍ബത്തിന് വേണ്ടിയാണു ഹന്നമോള്‍ ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനോടകം ഗാനം സോഷ്യല്‍ മീഡിയയി സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.