മഴക്കെടുതിയില്‍ സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന് 2 കോടി രൂപയുടെ നാശനഷ്ടമുണ്ടയെന്ന് മന്ത്രി ജെ ചിഞ്ചു റാണി. വെള്ളപ്പൊക്കത്തിൽ മൃഗസംരക്ഷണ, ക്ഷീരമേഖലയിൽ വലിയ നഷ്ടങ്ങൾ ഉണ്ടായി. കന്നുകാലികൾ മരിച്ച കർഷകർക്ക് ധനസഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
വളർത്തു മൃഗങ്ങൾക്കും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. നഷ്ടപരിഹാര തുക ഉയർത്തും. പശുക്കൾക്ക് ഒന്നിന് കര്‍ഷകര്‍ക്ക് 30000 രൂപ നൽകും. പശു കിടാവിന് 15000 രൂപ നൽകും.
ചത്ത കോഴി ഒന്നിന് 200 രൂപ വീതവും തൊഴുത്ത് പൂർണമായും തകർന്ന ആളുകൾക്ക് 50,000 രൂപയും അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.