ഭാരതപ്പു‍ഴയില്‍ ഒ‍ഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി 

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശി ഭാരതപ്പുഴയിലെ ഞാവളം കടവിൽ  ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തോട്ടുമുക്ക് പള്ളിക്ക് സമീപത്തു നിന്നുമാണ് അൻസിലിന്‍റെ മൃതദേഹം കണ്ടെത്തിയത്.

മുഹമ്മദ് അസീസിന്‍റെ മകനാണ് അൻസിൽ (18) ആണ് ഒഴുക്കിൽ പെട്ടത്. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  വൈകിട്ട് മൂന്നരയോടെ കൂട്ടുകാരനൊപ്പം പുഴയ്ക്കരുകിൽ എത്തിയ അൻസിൽ കാൽ വഴുതി വീഴുകയായിരുന്നു.

പൊലീസും ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയ്ത്. കനത്ത മഴയെത്തുടർന്ന് പുഴയിൽ നീരൊഴുക്ക് കൂടുതലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News