ഷാരുഖ് ഖാനെ വേട്ടയാടുന്ന ദേശീയ മാധ്യമങ്ങളെ വിമര്‍ശിച്ച് റാണ അയ്യൂബ്

ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ജയിലിലെത്തിയ ബോളിവുഡ് നടന്‍ ഷാരുഖ് ഖാനെ വളഞ്ഞ ദേശീയ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ്.

‘തന്റെ മകനെ കാണാന്‍ പോകുമ്പോള്‍ തകര്‍ന്ന പിതാവിനെ ഹീനമായി വേട്ടയാടുന്ന ടെലിവിഷന്‍ ക്യാമറകള്‍, വാര്‍ത്താ അവതാരകര്‍ അവകാശപ്പെടുന്നത് ആര്യന്‍ ഖാന്‍ അജ്മല്‍ കസബിന്റെ അതേ ജയിലിലാണ് എന്നാണ്.

അധികാരത്തിലുള്ളവരുടെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് മറ്റൊരു വഴി നോക്കുന്ന ഒരു രാജ്യം അതിന്റെ വില്ലനെ കണ്ടെത്തിയിരുക്കുന്നു,’ എന്നാണ് റാണ അയ്യൂബ് ട്വീറ്റ് ചെയ്തത്.

അതേസമയം, ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീട്ടില്‍ എന്‍ സി ബി റെയ്ഡ് നടത്തി. മുംബൈയിലെ ഷാരൂഖിന്റെ വീടായ മന്നത്തിലാണ് എന്‍ സി ബി റെയ്ഡിനായി എത്തിയത്. ഷാരൂഖിന്റെ വീടിനു പുറമേ ബോളിവുഡ് താരം അനന്യ പാണ്ഡെയുടെ വീട്ടിലും എന്‍ സി ബി റെയ്ഡിനായി എത്തി.

കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ പ്രത്യേക എന്‍ ഡി പി എസ് കോടതി തള്ളിയിരുന്നു. ആര്യന്‍ ഖാനൊപ്പം കൂട്ടുപ്രതികളായ ധമേച്ച, അര്‍ബാസ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News