ഭൂരിഭാഗം തലവേദനകളും അപകടകരമല്ല പക്ഷെ! ഡോ അരുണ്‍ ഉമ്മന്‍ പറയുന്നു

നമ്മളില്‍ തലവേദന അനുഭവിക്കാത്ത ആരും ഉണ്ടാകില്ല ചിലപ്പോള്‍ തലവേദന വളരെ കഠിനമായിരിക്കാം, എന്നാല്‍ 98% തലവേദനകളും അപകടകരമായ തരത്തിലുള്ളവയല്ല, ശരിയായ രോഗനിര്‍ണയവും ചികിത്സയും ഉപയോഗിച്ച് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും എന്നതാണ് വസ്തുത.

തലവേദന യുടെ സാധാരണ കാരണങ്ങള്‍?
– പിരിമുറുക്കം തലവേദന ( 80%)
– മൈഗ്രെയ്ന്‍ ( ചെന്നിക്കുത്ത്) ( 15%)
– Sinusitis
– ക്ലസ്റ്റര്‍ തലവേദന

അപകടകരമായ തലവേദനയുടെ സവിശേഷതകള്‍ എന്തൊക്കെയാണ്?

1. പുതിയതായി ആരംഭിച്ച തലവേദന
മൈഗ്രെയ്ന്‍ പോലെ ഇടവിട്ട് തലവേദന ഉണ്ടാകാത്ത ഒരാള്‍ക്ക് പെട്ടെന്ന് തലവേദനയുണ്ടെങ്കില്‍ അത് ഗൗരവമായി കാണണം.
2. തുടര്‍ച്ചയായി സാവധാനം വര്‍ദ്ധിക്കുന്ന തലവേദന
മൈഗ്രെയ്ന്‍ പോലുള്ള തലവേദന ഇടവിട്ടുള്ളതാണ്
3. പെട്ടെന്നുള്ള കടുത്ത തലവേദന
4. Projectile ഛര്‍ദ്ദി, Fits, ഒരു വശത്തെ ബലഹീനത, ബോധം നഷ്ടപ്പെടുക, കാഴ്ച നഷ്ടപ്പെടല്‍, പെരുമാറ്റ വ്യതിയാനങ്ങള്‍, നടക്കാന്‍ ബുദ്ധിമുട്ട്, കേള്‍വിക്കുറവ് തുടങ്ങിയ മറ്റ് ലക്ഷണങ്ങളുമായി ബന്ധപ്പെട്ട തലവേദന.
5. ലളിതമായ വേദനസംഹാരികളോട് പ്രതികരിക്കാത്ത തലവേദന.

മൈഗ്രെയ്ന്‍ എന്നത് പലരുടെയും ഉറക്കം തന്നെ കെടുത്തുന്ന ഒരു ഭീകര സ്വപ്നമാണ്. എന്താണ് മൈഗ്രെയ്ന്‍ അല്ലെങ്കില്‍ ചെന്നിക്കുത്ത് എന്ന് നമുക്ക് നോക്കാം.
മൈഗ്രെയ്ന്‍ എന്നത് വിട്ടുമാറാത്ത ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ അല്ലെങ്കില്‍ ക്രമേക്കേട് എന്ന് വേണമെങ്കില്‍ പറയാം. തീവ്രത കുറഞ്ഞത് മുതല്‍ അതിതീവ്രമായ ആവര്‍ത്തന സ്വഭാവമുള്ള ഒരു തരം തലവേദനയായി ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. നെറ്റിത്തടത്തില്‍ അസഹനീയമായി തുടങ്ങുന്ന വിങ്ങലോടുകൂടെയാണ് മൈഗ്രെയ്ന്‍ ആരംഭിക്കുന്നത്. എന്നാല്‍ പിന്നീടത് വളരെ നേരത്തേക്ക് നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. വേദനയോടപ്പം തന്നെ മനപുരട്ടല്‍ തുടങ്ങി ഛര്‍ദ്ദി വരെ വന്നേക്കാം.

മൈഗ്രെയ്‌ന് പ്രധാനമായും ചികിത്സയുടെ മൂന്നുവശങ്ങളാണ് ഉള്ളത്: മൈഗ്രെയ്ന്‍ ഉണ്ടാവാന്‍ പ്രേരിപ്പിക്കുന്നത് എന്താണോ അത് ഒഴിവാക്കുക, നിശിത രോഗലക്ഷണ നിയന്ത്രണം (acute symptomatic control) മരുന്നുകള്‍ കൊണ്ടുള പ്രതിരോധം (pharmacological prevention) എന്നിവയാണ് മൂന്നു വശങ്ങള്‍.

സാധാരണയായി മൈഗ്രെയ്ന്‍ ട്രിഗര്‍ ചെയ്യുന്ന ഘടകങ്ങള്‍ താഴെ പറയുന്നവയാണ്:
# വിശപ്പ്
# ശാരീരികവും മാനസികമായ സമ്മര്‍ദ്ദങ്ങള്‍
# അതിക്ഷീണം
# ആര്‍ത്തവം
# Perimenopausal period (menopause-നോട് അടുപ്പിച്ചു വരുന്ന സമയം)
# Menarche ( ആദ്യത്തെ ആര്‍ത്തവം- ഒരു പെണ്‍കുട്ടി വയസ്സറിയിക്കുന്ന സമയം)
# Menopause
# ഗര്‍ഭനിരോധന മരുന്നുകളുടെ ഉപയോഗം
# ഗര്‍ഭധാരണം
# ചില ഭക്ഷണരീതികള്‍
# വീടിനകത്തുള്ള വെളിച്ചത്തിന്റെയും വായുവിന്‌ടെയും ഗുണനിലവാരം
# സൂര്യപ്രകാശം.
# ചില രൂക്ഷഗന്ധങ്ങളുടെ സാന്നിധ്യം , ചില ശബ്ദങ്ങള്‍ തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവ കാരണമായി ഭവിച്ചേക്കാം.
പ്രതിരോധ ചികിത്സാവിധികളില്‍ മരുന്നിനോടൊപ്പം തന്നെ ജീവിതശൈലിയിലും കുറച്ചൊക്കെ മാറ്റങ്ങള്‍ വരുത്തേണ്ടതായുണ്ട്.
മൈഗ്രെയ്ന്‍ പ്രതിരോധ മരുന്നുകളുടെ ലക്ഷ്യം എന്ന് പറയുന്നത് മൈഗ്രെയ്‌ന്റെ ആവര്‍ത്തനം, വേദന, ഇടവേളകള്‍ എന്നിവ കുറയ്ക്കുക എന്നതാണ്. അതിനോടൊപ്പം തന്നെ മൈഗ്രെയ്ന്‍ ചികിത്സാരീതികളെ കൂടുതല്‍ ഫലവത്താക്കുക എന്നതും കൂടെയാണ്.

മൈഗ്രെയ്ന്‍ പ്രതിരോധിക്കുന്ന മരുന്നുകളുടെ അമിതഉപയോഗം മൂലം സംഭവിക്കുന്ന ദൂഷ്യഫലങ്ങള്‍ അധികമായി സംഭവിക്കുമ്പോള്‍ Biofeedback, Neurostimulators എന്നീ മെഡിക്കല്‍ ഡിവൈസുകളുടെ സഹായം തേടാവുന്നതാണ്.

സുഹൃത്തുക്കളെ ഓര്‍ക്കുക-
തലവേദനയ്ക്കുള്ള കാരണം കണ്ടെത്തി അതിനനുസരിച്ച് ചികിത്സിക്കുന്നത് തികച്ചും അനിവാര്യമാണ്. ഏതൊരു രോഗവും പോലെ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സയും ജീവിതശൈലിയില്‍ വരുത്തേണ്ട ചില മാറ്റങ്ങളും കൊണ്ട് ഒരുപരിധിവരെ മൈഗ്രെയ്ന്‍ എന്ന ശത്രുവിനെ അകറ്റി നിര്‍ത്താവുന്നതാണ്.

Dr Arun Oommen
Neurosurgeon

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here