സതീശന്‍റെ മണിചെയിന്‍ തട്ടിപ്പ് സത്യമെന്ന് മുന്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവ്

പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മണിചെയിന്‍ തട്ടിപ്പ് സത്യമെന്ന് മുന്‍ യൂത്തകോണ്‍ഗ്രസ് നേതാവ്. പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞത് ശരിയാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയായ പി എസ് രാജേന്ദ്രപ്രസാദാണ് മണി ചെയിന്‍ ഇടപാടുമായി സതീശനു ബന്ധമുണ്ടെന്നുകാണിച്ച് തെളിവുകള്‍ സഹിതം ഫേസ്ബുക്കില്‍ കുറിച്ചത്.

1991ല്‍ പഴയ ലാമ്പി സ്‌കൂട്ടറില്‍ മണി ചെയിന്‍ ഇടപാടിനായാണ് സതീശന്‍ പറവൂരില്‍ എത്തിയതെന്ന് വ്യക്തമാക്കിയ രാജേന്ദ്രപ്രസാദ്, മണി ചെയിനില്‍ ആളുകളെ ചേര്‍ക്കാന്‍ സതീശന്‍ ഉപയോഗിച്ചതാണെന്നുകാണിച്ച് ഫോറത്തിന്റെ കോപ്പിയും ഫേ്സ്ബുക്കില്‍ പങ്കുവെച്ചു.

പി എസ് രാജേന്ദ്രപ്രസാദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

”ഗിഫ്റ്റ്‌സ് അപ് ടു 2982800 ജസ്റ്റ് ഫോര്‍യു എന്നതായിരുന്നു കമ്പനിയുടെ പരസ്യവാചകം. പെര്‍ഫെക്റ്റ് പ്രോഗ്രസ് ഫിനാന്‍സ് ആന്‍ഡ് മെര്‍ക്കന്റയില്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, കാലാഘോഡ, ഫോര്‍ട്ട് മുംബൈ 23 എന്ന അഡ്രസാണ് ഫോറത്തിലുള്ളത്. ഒരാള്‍ 2000 രൂപയാണ് ഇതില്‍ മുടക്കേണ്ടത്. ദേശസാല്‍കൃത ബാങ്കുകളില്‍നിന്ന് ഡിമാന്‍ഡ് ഡ്രാഫ്റ്റുകളായാണ് തുക നല്‍കേണ്ടത്. ആദ്യം രണ്ടുപേരെ ചേര്‍ക്കുകയും, അവര്‍ ഓരോരുത്തരും രണ്ടുപേരെവീതം ചേര്‍ത്ത് കൂടുതല്‍ ആളുകളെ മണി ചെയിനിന്റെ ഭാഗമാക്കുന്ന രീതിയിലാണ് ഇടപാട് നടത്തിയത്.

ആളുകളെ ചേര്‍ത്ത ഫോറത്തില്‍ ഒന്നാമതായി വി ഡി സതീശന്റെ പേരുണ്ട്. ആദ്യം ചേര്‍ന്നവര്‍ക്ക് ലക്ഷങ്ങള്‍ കിട്ടുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ തന്റെ പരിധിയിലെത്തുന്ന ഘട്ടത്തില്‍ പണം നല്‍കാതെ മുങ്ങി. പറവൂര്‍, മുനമ്പം, പള്ളിപ്പുറം, ചെറായി, അലങ്ങാട്, കരുമാല്ലൂര്‍ മേഖലയില്‍ ആയിരങ്ങളാണ് തട്ടിപ്പിനിരയായത്”.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News