പ്രകൃതിദുരന്തത്തിന്‍റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന വിചിത്ര വാദമാണ് പ്രതിപക്ഷനേതാവിന്‍റേത്; എ വിജയരാഘവൻ

പ്രകൃതി ക്ഷോഭങ്ങളിൽ ഉത്തരവാദിത്വം സർക്കാരിന് മുകളിൽ കെട്ടി വെയ്ക്കാൻ ആണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. സാഹചര്യം നേരിടാൻ കൃത്യമായ മുന്നൊരുക്കം നടത്തിയിരുന്നു.  കേരളത്തിലെ ജനങ്ങൾക്ക് ഇത് അറിയാം. രാഷ്ട്രീയ വിമർശനം ഉന്നയിക്കാൻ പ്രതിപക്ഷത്തിന് കാരണങ്ങൾ ഇല്ലെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ സംവിധാനം മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് പ്രതിപക്ഷത്തിന് ഇഷ്ടപ്പെടുന്നില്ല. അത് കൊണ്ട് മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നു. നരേന്ദ്ര മോദിയെ ന്യായീകരിക്കുന്നതിലേക്ക് ആണ് പ്രതിപക്ഷ നേതാവിന്‍റെ നിലപാട് എത്തി നൽകുന്നത് എ വിജയരാഘവന്‍ വ്യക്തമാക്കി.

പ്രകൃതിദുരന്തത്തിന്‍റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന വിചിത്ര വാദമാണ് പ്രതിപക്ഷനേതാവ് ഉന്നയിച്ചത്.  നരേന്ദ്രമോദിയെ ന്യായീകരിക്കാനാണ് വി ഡി സതീശന് താല്പര്യം. കേരളത്തിൽ ബിജെപിയും കോൺഗ്രസ്സും ഉറ്റ സുഹൃത്തുക്കളാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here