തമിഴ്നാട് തീരത്ത് ചക്രവാതചുഴി; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത 

തമിഴ്നാട് തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.  തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതചുഴി നിലവിൽ തമിഴ്നാടിന്റെ തെക്കേ അറ്റമായ കോമോരിന് മുകളിൽ സ്ഥിതി ചെയ്യുന്നുവെന്നാണ് വിവരം.

ചക്രവാതചുഴിയിൽ നിന്ന് മധ്യ കിഴക്കൻ അറബികടലിൽ കർണാടക തീരം വരെ ഒരു ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുകയാണ്. ചക്രവാതചു‍ഴിയുടെ സ്വാധീനത്തിൽ കേരളത്തിൽ വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ഒക്ടോബർ 25 വരെ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നരീക്ഷണകേന്ദ്രം വ്യക്തമാക്കി.

ഇന്നും കേരളത്തിന്‍റെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിച്ചുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News