കെപിസിസി പട്ടിക പ്രഖ്യാപിച്ചു; വൈസ് പ്രസിഡന്‍റുമാരിൽ വനിതകൾ ഇല്ല

ഏറെനാളത്തെ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍  കെപിസിസി പട്ടിക പ്രഖ്യാപിച്ചു. 56 അംഗ പട്ടികയാണ് പ്രഖ്യാപിച്ചത്. അഡ്വ. പ്രതാപ ചന്ദ്രൻ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു.

ജനറൽ സെക്രട്ടറിമാരിൽ മൂന്ന് വനിതകളുണ്ടെങ്കിലും വൈസ് പ്രസിഡന്‍റുമാരിൽ വനിതകൾ ഇല്ല.  എൻ ശക്തൻ, വിടി ബൽറാം, വി ജെ പൗലോസ്, വിപി സജീന്ദ്രൻ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ.

രമണി പി നായരെ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കി. ബിന്ദു കൃഷ്ണ ക്ഷണിതാവ് മാത്രം. പത്മജ വേണുഗോപാല്‍ എക്സിക്യൂട്ടീവ് അംഗം മാത്രം.

സുധാകരൻ മുന്നോട്ട് വെച്ച സുമാ ബാലകൃഷ്ണൻ്റെ പേരും പട്ടികയില്‍ നിന്നും വെട്ടി.ഉമ്മൻ ചാണ്ടിയുടെ നോമിനി ആയ റോയി കെ പൗലോസിനെ പട്ടികയില്‍ നിന്നും ഒഴിവാക്കി.  ഉമ്മൻചാണ്ടി മുന്നോട്ട് വെച്ച ആറ് പേരുകളിൽ പ്രധാനപ്പെട്ട എ ഗ്രൂപ്പ് പ്രതിനിധി ആയിരുന്നു റോയി കെ പൗലോസ്. പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ  ഇടുക്കി എ ഗ്രൂപ്പിൽ അതൃപ്തി പൊട്ടിപ്പുറപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News